Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Traffic Block

ചാ​ല​ക്കു​ടി പാ​ലം വീ​ണ്ടും അ​ട​ച്ചു; ദേ​ശീ​യ​പാ​ത​യി​ൽ വ​ൻ ഗ​താ​ഗ​ത​ക്കു​രു​ക്ക്

തൃ​ശൂ​ര്‍: ചാ​ല​ക്കു​ടി പാ​ലം വീ​ണ്ടും അ​ട​ച്ചു. ചാ​ല​ക്കു​ടി പു​ഴ​ക്ക് കു​റു​കെ​യു​ള്ള പ​ഴ​യ പാ​ല​മാ​ണ് അ​ട​ച്ച​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് അ​ട​ച്ച​ത്.

പാ​ല​ത്തി​ന്‍റെ ബെ​യ​റിം​ഗ് മാ​റ്റു​ന്ന​തി​നാ​യാ​ണ് പാ​ലം അ​ട​ച്ചി​രി​ക്കു​ന്ന​ത്. പ്ര​വൃ​ത്തി​ക​ള്‍​ക്ക് 20 ദി​വ​സ​ത്തോ​ളം വേ​ണ്ടി​വ​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

തൃ​ശൂ​ര്‍ ഭാ​ഗ​ത്തേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ള്‍ സ​മാ​ന്ത​ര പാ​ല​ത്തി​ലൂ​ടെ​യാ​ണ് ക​ട​ത്തി​വി​ടു​ന്ന​ത്. ഇ​തു​മൂ​ലം രാ​വി​ലെ മു​ത​ല്‍ ദേ​ശീ​യ​പാ​ത​യി​ല്‍ വ​ലി​യ ഗ​താ​ഗ​ത​ക്കു​രു​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. മ​ണി​ക്കൂ​റു​ക​ളോ​ളം വാ​ഹ​ന​ങ്ങ​ള്‍ റോ​ഡി​ല്‍ കി​ട​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണി​പ്പോ​ള്‍.

ശ​നി​യാ​ഴ്ച കൂ​ടു​ത​ല്‍ വാ​ഹ​ന​ങ്ങ​ളെ​ത്തി​യ​തോ​ടെ ഗ​താ​ഗ​ത ത​ട​സം അ​തി​രൂ​ക്ഷ​മാ​യി. ദേ​ശീ​യ​പാ​ത​യി​ല്‍ കി​ലോ​മീ​റ്റ​റു​ക​ളോ​ളം വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട​നി​ര കാ​ണ​പ്പെ​ട്ടു.

പാ​ല​ത്തി​ന്‍റെ തെ​ക്ക് ഭാ​ഗ​ത്ത് നി​ന്നാ​ണ് ബെ​യ​റി​ങ് മാ​റ്റു​ന്ന പ്ര​വൃ​ത്തി​ക​ള്‍ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. പാ​ല​ത്തി​ന​ടി​യി​ല്‍ നി​ന്നാ​ണ് പ്ര​വൃ​ത്തി​ക​ള്‍ ന​ട​ത്തു​ന്ന​ത്. ഏ​ഴ് സ്പാ​നു​ക​ളി​ലാ​യു​ള്ള 42 ബെ​യ​റി​ങ്ങു​ക​ള്‍ മാ​റ്റും.

ജാ​ക്കി ലി​വ​ര്‍ ഉ​പ​യോ​ഗി​ച്ച് പാ​ലം ഉ​യ​ര്‍​ത്തി​യാ​ണ് ബെ​യ​റിം​ഗ് ഘ​ടി​പ്പി​ക്കു​ന്ന​ത്. ആ​വ​ശ്യ​ത്തി​ന് തൊ​ഴി​ലാ​ളി​ക​ളു​ള്ള​തി​നാ​ല്‍ സ​മ​യ​ബ​ന്ധി​ത​മാ​യി പ്ര​വൃ​ത്തി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ക്കാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

Latest News

Corehub Up